Aug 9 2016

ഫൈന്‍ ഈടാക്കാമോ

ചോദ്യ കര്‍ത്താവ് ശബീര്‍
ചോദ്യം: ഒരു കൂട്ടായ്മ പ്രകാരം ഒരു നിശ്ചിത കാലയളവിനുള്ളില്‍ നിശ്ചിത തുക ഒടുക്കണമെന്നു നിഷ്കര്‍ഷിക്കുകയും ആര്‍ക്കെങ്കിലും ആ നിശ്ചിത സമയത്തിനുള്ളില്‍ ഒടുക്കാന്‍ പറ്റാതെ വരികയും ചെയ്യുമ്പോള്‍ ആ വീഴ്ച വരുത്തിയവരില്‍ നിന്നും ഒരു തുക ഫീസ് അല്ലെങ്കില്‍ ഫൈന് ആയി വേണം എന്ന് ഉപാധി വെക്കുന്നത് പലിശയില്‍ പെടുമോ?
മറുപടി നല്‍കിയത്
മറുപടി

Replied On: August 9, 2016 8:40 pm

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കടം കൊടുത്തതിനു വീട്ടാന്‍ നിശ്ചിത സമയം വെക്കുകയും സമയം വൈകിയതിനു പകരം സംഖ്യ കൂട്ടുകയും ചെയ്താല്‍ അത് പലിശയാണ്. അത് ഫൈനെന്നോ ഫീസെന്നോ ഏത് പേരില്‍ വിളിച്ചാലും പലിശതന്നെയാണ്. ഏത് ആവശ്യത്തിനാണ് ഈ സംഖ്യ നല്‍കുന്നത് എന്ന് പറഞ്ഞാലേ ചോദ്യത്തിനുത്തരം വ്യക്തമായി പറയാനാവൂ. മോത്തത്തില്‍ പണം കൊണ്ട് ശിക്ഷിക്കല്‍ ഇസ്‍ലാം അനുവദിക്കുന്നില്ല. നാല് മദ്ഹബിലും സമ്പത്ത് കൊണ്ട് ശിക്ഷിക്കല്‍ ഹറാമാണെന്നാണ് അഭിപ്രായം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.