Aug 9 2016

മുങ്ങിത്താഴുന്ന സ്ത്രീയെ രക്ഷപ്പെടുത്താമോ

ചോദ്യ കര്‍ത്താവ് ഫാരിസ്
ചോദ്യം: ഒരു സ്ത്രീ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുക്കൊണ്ടിരിക്കുന്നത് കണ്ട അന്യപുരുഷന് അവളെ രക്ഷപ്പെടുത്താമോ ?
മറുപടി നല്‍കിയത്
മറുപടി

Replied On: August 9, 2016 8:19 pm

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അന്യ സ്ത്രീകളെ തൊടാനോ കാണാനോ പാടില്ലെന്നാണ് നിയമം. ചില അവസരങ്ങളില്‍ കാണുന്നതിനേയും നോക്കുന്നതിനെയും ഇസ്‍ലാം അനുവദിച്ചിട്ടുണ്ട്. വിവാഹം കഴിക്കാനുദ്ദേശിക്കുന്ന സ്ത്രീയുടെ മുഖവും മന്‍കയ്യും നോക്കല്‍ സുന്നതാണെന്നാണ് നിയമം. അതു പോലെ ചികിത്സക്ക് വേണ്ടി ചികിത്സ അറിയുന്ന സ്വവര്‍ഗ്ഗത്തില്‍ പെട്ടവരെ ലഭിക്കാത്ത പക്ഷം ആണ്‍ പെണ്‍ പരസ്പരം കാണുകയും ആവശ്യമെങ്കില്‍ തൊടുകയും ചെയ്യാം.

മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുകയെന്നത് വളരെ പുണ്യമുള്ളതും രക്ഷിക്കാന്‍ സാധിക്കുന്ന വേറെ ആളില്ലെങ്കില്‍ നിര്‍ബന്ധവുമാണ്. രക്ഷപ്പെടുത്തുന്നവനോ രക്ഷപ്പെടുത്തപ്പെടുന്നവനോ ആണോ പെണ്ണോ എന്ന വിത്യാസം ഇവിടെ പരിഗണിക്കാവതല്ല. മുങ്ങിത്താഴുന്ന ആളെ ആണായാലും പെണ്ണായാലും കണ്ടാല്‍ രക്ഷപ്പെടുത്താനറിയുന്നവന്‍ ആവും വിധം അവനെ രക്ഷപ്പെടുത്തല്‍ നിര്‍ബന്ധമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.