Aug 9 2016

ഉറക്കം മൂലം നിസ്കാരം ഖളാആയാല്‍

ചോദ്യ കര്‍ത്താവ് യൂസുഫ്
ചോദ്യം: എന്റെ ജോലി കഴിഞ്ഞു ഉറങ്ങാൻ രാത്രി 3 മണി ആവും അധിക ദിവസങ്ങളിലും സുബിഹ് ഖളാ ആവും.ഇതിന് ശിക്ഷയുണ്ടാവുമോ?
മറുപടി നല്‍കിയത്
മറുപടി

Replied On: August 9, 2016 10:12 pm

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരത്തന്റെ സമയമാകുന്നതിനു മുമ്പ് നിസ്കാരത്തിനു എഴുന്നേല്‍ക്കില്ല എന്ന് വന്നാലും ഉറങ്ങാവുന്നതാണ് എന്നാണ് നിയമം. നിസ്കാരത്തിന് വേണ്ടി ഉണരാനുള്ള തീരുമാനം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉണരാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

ഉറക്ക് മൂലം നിസ്കാരം ഖളാആയവന്‍ അത് ഖളാഅ് വീട്ടണം. അത് കാരണത്തോട് കൂടെയുള്ള ഖളാഅ് തന്നെയാണ്. ഉണര്‍ന്ന ഉടന്‍ തന്നെ ഖളാഅ് വീട്ടല്‍ സുന്നതാണ്. مَنْ نَامَ عَنْ صَلَاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إذَا ذَكَرَهَا ഉറക്ക് കാരണമോ മറവി കാരണമോ നിസ്കരിക്കാതിരുന്നാല്‍ ഓര്‍മ്മ വന്ന ഉടന്‍ നിസ്കരിക്കുക എന്ന് ഹദീസില്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.