Home » വിശേഷം » ഹജ്ജിന് കപ്പല്‍മാര്‍ഗം സ്വീകരിക്കല്‍ കേരളത്തെ സംബന്ധിച്ച് പ്രായോഗികമല്ലാത്തത്: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
islamonweb
Apr 11 2017

ഹജ്ജിന് കപ്പല്‍മാര്‍ഗം സ്വീകരിക്കല്‍ കേരളത്തെ സംബന്ധിച്ച് പ്രായോഗികമല്ലാത്തത്: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

April 11, 2017 8:46 am

thodiyoor
ഇന്ത്യന്‍ ഹാജിമാരെ കപ്പല്‍ മാര്‍ഗം സൗദി അറേബ്യയിലെത്തിക്കാനുള്ള ആലോചന കേരളത്തെ സംബന്ധിച്ച് അപ്രായോഗികമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. പ്രായമുള്ള ഹാജിമാര്‍ക്ക് ദിവസങ്ങളോളം കപ്പലില്‍ യാത്ര ചെയ്യലും അതു കഴിഞ്ഞ് ഹജ്ജ് കര്‍മങ്ങളിലേര്‍പെടലും പ്രയാസങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു.
മലയാളി ഹാജിമാര്‍ നേടിരുന്ന വിവിധ പ്രശ്‌നങ്ങള്‍ കോണ്‍സുല്‍ ജനറലുമായി അദ്ദേഹം ചര്‍ച്ച നടത്തി. കേരളത്തില്‍ നിന്ന് പ്രായം കൂടിയ ആളുകളാണ്കൂടുതലായി ഹജ്ജിനെത്തുന്നത്. കടല്‍മാര്‍ഗമുള്ള യാത്ര അവര്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാക്കും. ഈ വിഷയത്തില്‍ സാന്പത്തിക ലാഭം നോക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് നയം 2018 രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് അടുത്ത വര്‍ഷം മുതല്‍ കപ്പല്‍മാര്‍ഗം ഹാജിമാരെ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത തുറമുഖങ്ങള്‍ ആണ് പരിഗണിക്കുന്നത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ നിന്നുള്ള ഹാജിമാരെ ഒരുമിച്ച് താമസിപ്പിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് കോണ്‍സല്‍ ജനറലിനോട് ആവശ്യപ്പെട്ടതായി അദ്ദേഹംപറഞ്ഞു. കൂടുതല്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്ന് കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് നടപടികള്‍ സ്വീകരിക്കും. കേരള ഹാജിമാര്‍ക്ക് ഗ്രീന്‍ കാറ്റഗറിയില്‍ ഭക്ഷണം കാറ്ററിങ് കമ്പനി വഴി ലഭ്യമാക്കാന്‍ കോണ്‍സുലേറ്റിന്റ സഹകരണത്തോടെ പദ്ധതി തയാറാക്കുമെന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി പറഞ്ഞു.

 

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക