Home » വിശേഷം » ചര്‍ച്ചുകള്‍ക്കു നെരെയുള്ള ഭീകരാക്രമണം: ഈജിപ്തില്‍ അടിയന്തരാവസ്ഥ
islamonweb
Apr 11 2017

ചര്‍ച്ചുകള്‍ക്കു നെരെയുള്ള ഭീകരാക്രമണം: ഈജിപ്തില്‍ അടിയന്തരാവസ്ഥ

April 11, 2017 8:28 am

coffin egypt church attack
കൈറോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം രാജ്യത്തെ രണ്ട് കോപ്റ്റിക് ചര്‍ച്ചുകള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തിലാണ് നടപടി. െഎ.എസ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാഷനല്‍ ഡിഫന്‍സ് കൗണ്‍സിലിെന്റ അടിയന്തര യോഗം വിളിച്ചശേഷമാണ് അല്‍സീസി അടിയന്തരാവസ്ഥ നടപ്പാക്കുന്നതായി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്. ഇത് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരും.
ഭീകരാക്രമണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ, രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ അല്‍സീസി നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിെന്റ ഭാഗമായിട്ടാണ് അടിയന്തരാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രസിഡന്റിെന്റ നീക്കങ്ങളെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ, രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും മറ്റും വിലക്കുണ്ടാകും. ഭരണകൂട മാധ്യമങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക. വീടുകളില്‍ യഥേഷ്ടം റെയ്ഡ് നടത്തുന്നതിനും സംശയത്തിെന്റ ആനുകൂല
്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിനും സൈന്യത്തിന് പ്രത്യേകം അധികാരവും അടിയന്തരാവസ്ഥ നിയമങ്ങള്‍ നല്‍കുന്നുണ്ട്. ഈ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ക്കിടയില്‍ ശക്തമാണ്. അടിയന്തരാവസ്ഥ രാജ്യത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന്, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ അല്‍സീസി തുറുങ്കിലടച്ച സംഭവം ചൂണ്ടിക്കാട്ടി ഹ്യൂമന്റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു.
അതേസമയം, ടാന്റയിലും അലക്‌സാന്‍ഡ്രിയയിലും നടന്ന ഭീകരാക്രമണങ്ങളെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സംഭവത്തില്‍ യു.എന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്ന് അനുശോചനം അറിയിച്ചു. സൗദി അറേബ്യ, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും െഎ.എസ് ഭീകരാക്രമണത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തി. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തിെന്റ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ചര്‍ച്ചുകളില്‍ ആക്രമണമുണ്ടായതെന്ന കാര്യം ശ്രദ്ധേയമാണ്. പോപ്പിെന്റ സന്ദര്‍ശനം മാറ്റിവെക്കില്ലെന്നാണ് വിവരം.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക