ലണ്ടന്‍: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്അസദിെന്റ സൈന്യം നടത്തിയ രാസായുധപ്രയോഗത്തിനെതിരെ തിരിച്ചടിയുടെ സൂചന നല്കി അമേരിക്കയുടെ നേതൃത്വത്തിലുള്ള വിശാല സഖ്യം രംഗത്തെത്തി. ജി7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ബ്രിട്ടന്, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തിങ്കളാഴ്ച ഇറ്റലിയിലെ ടൂറിനില്‍ ഒത്തുചേര്‍ന്ന് ബശ്ശാറിനും അദ്ദേഹത്തിന് പരസ്യപിന്തുണ നല്കുന്ന റഷ്യക്കുമെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. യൂറോപ്യന്‍ യൂനിയെന്റ പ്രതിനിധികൂടി പെങ്കടുത്ത യോഗത്തില്‍, സിറിയന്‍ സംഘര്‍ഷത്തില്‍നിന്ന് എങ്ങനെ റഷ്യയെ പിന്തിരിപ്പിക്കാമെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. ബശ്ശാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് യോഗശേഷം ജി7 രാജ്യങ്ങള്‍ റഷ്യയെ അറിയിച്ചിട്ടുണ്ട്. ഇതിെന്റ തുടര്‍ച്ചയായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സന്‍ ചൊവ്വാഴ്ച മോസ്കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തും. അതേസമയം, യു.എസ് വ്യോമസേനയുടെ ആക്രമണത്തിനെതിരെ സിറിയയുടെ സഖ്യകക്ഷികള്‍ രംഗത്തുവന്നത് സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്.
രാസായുധപ്രയോഗത്തെ തുടര്‍ന്ന് അമേരിക്ക സിറിയന്‍ വ്യോമനിലയത്തില്‍ നടത്തിയ ആക്രമണത്തിെന്റ പശ്ചാത്തലത്തിലാണ് ജി7 രാജ്യങ്ങള്‍ ടൂറിനിലെത്തിയത്. ബശ്ശാറിനുള്ള സൈനിക പിന്തുണ റഷ്യ പിന്‍വലിക്കുകയെന്നതാണ് സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി ഈ രാജ്യങ്ങള്‍ കാണുന്നത്. അതിനായി റഷ്യന്‍ പ്രസിഡന്റിെന സമ്മര്‍ദത്തിലാക്കാനാണ് ജി7 കൂട്ടായ്മയുടെ തീരുമാനം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് തെന്റ മോസ്കോ യാത്ര മാറ്റിവെച്ചത് ഈ സമ്മര്ദതന്ത്രത്തിെന്റ ഭാഗമായിട്ടാണെന്ന് കരുതുന്നു. സിറിയയുമായുള്ള സൈനിക സഹകരണം തുടരുന്നതിലുള്ള പ്രതിഷേധമായിട്ടാണ് ബോറിസ് ജോണ്സണ് യാത്ര മാറ്റിവെച്ചത്. 2013ല്‍, സിറിയയിലെ രാസായുധങ്ങള്‍ മാറ്റുന്നതില്‍ ജി7 രാജ്യങ്ങളോട് റഷ്യ സഹകരിച്ചിരുന്നു. രാസായുധങ്ങള്‍ മാറ്റാനും റഷ്യ മുന്‍കൈയെടുത്തു. എന്നാല്‍, ഇതില്‍ റഷ്യ വീഴ്ചവരുത്തിയെന്നാണ് ഇപ്പോള്‍ ജി7െന്റ വിലയിരുത്തല്‍. അന്ന് രാസായുധങ്ങള്‍ പൂര്‍ണമായും മാറ്റിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നതെന്നും ജി7 രാജ്യങ്ങള്‍ ആരോപിക്കുന്നു. വിഷയത്തില്‍ അമേരിക്കന്‍ നിലപാടും ചര്‍ച്ചയായി. ബശ്ശാറിനെ മാറ്റുക എന്നത് തങ്ങളുടെ മുന്ഗണനക്രമത്തിെന്റ ആദ്യത്തിലില്ലെന്നായിരുന്നു നേരത്തേ അമേരിക്കയുടെ യു.എന്‍ പ്രതിനിധി നിക്കി ഹാലി പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ബശ്ശാറിനെ മാറ്റിയല്ലാതെ പരിഹാരം സാധ്യമല്ലെന്ന് അമേരിക്ക നിലപാടെടുത്തത് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടെല്ലേഴ്സന്‍ പറഞ്ഞു.
അതിനിടെ, സിറിയന്‍ സൈന്യത്തിനുനേരെയുള്ള ആക്രമണങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബശ്ശാര്‍ അനുകൂല സഖ്യസേന പ്രസ്താവനയില്‍ വ്യക്തമാക്കി.
മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.