Home » വിശേഷം » സിറിയയിലെ യു.എസ് ആക്രമണം; ശക്തമായ താക്കീതുമായി റഷ്യ
islamonweb
Apr 9 2017

സിറിയയിലെ യു.എസ് ആക്രമണം; ശക്തമായ താക്കീതുമായി റഷ്യ

April 9, 2017 8:53 am

syria_0

ഡമസ്‌കസ്: സിറിയയില്‍ വീണ്ടും ആക്രമണത്തിന് സന്നദ്ധമാണെന്ന യു.എസ് മുന്നറിയിപ്പിനെതിരെ ശക്തമായ താക്കീതുമായി റഷ്യ. അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ച് സിറിയന്‍ മണ്ണില്‍ ആക്രമണം നടത്തിയ യു.എസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വ്‌ലാദിമിര്‍ സഫ്രാന്‍കോവ് പറഞ്ഞു. ആക്രമണം തുടര്‍ന്നാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ആക്രമണത്തെ ന്യായീകരിച്ച യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കിഹാലിയുടെ പ്രതികരണത്തിനു മറുപടിയായാണ് സഫ്രാന്‍കോവിെന്റ പ്രതികരണം.

സിറിയയിലെ അമേരിക്കന്‍ സൈനികനടപടി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അടിയന്തര രക്ഷാസമിതി യോഗത്തിലായിരുന്നു നിക്കി ഹാലിയുടെ പ്രസ്താവന. കൂടുതല്‍ ആക്രമണം നടത്താന്‍ വാഷിങ്ടണ്‍ തയാറാണെന്നായിരുന്നു നിക്കിയുടെ പ്രഖ്യാപനം. സിറിയയിലെ സൈനിക ഇടപെടല്‍ ശരിയാണ്. നിയന്ത്രിതമായ ആക്രമണമാണ് ഞങ്ങള്‍ കഴിഞ്ഞദിവസം നടത്തിയത്. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്ക സന്നദ്ധമാണെങ്കിലും അതിെന്റ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആറുവര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടത്. അതിനുള്ള സമയമാണിത്. റഷ്യ ഉത്തരവാദിത്തത്തോടെ സിറിയന്‍ വിഷയത്തില്‍ ഇടപെടുന്നതിനായാണ് ലോകം കാത്തിരിക്കുന്നത്. ബശ്ശാറിനു നല്‍കിയ പിന്തുണ അവസാനിപ്പിച്ച് റഷ്യ പുനരാലോചനക്ക് തയാറാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ബശ്ശാര്‍ അല്‍അസദ് ഇനിയൊരിക്കലും രാസായുധം പ്രയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിക്കി ആവശ്യപ്പെട്ടു. റഷ്യയുടെ പ്രതികരണം നിരാശാജനകമാണെന്നും അവര്‍ അത്തരം പ്രസ്താവന നടത്തിയതില്‍ അദ്ഭുതപ്പെടുന്നില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ അറിയിച്ചു.

സ്വന്തം ജനതയെ കൊല്ലാക്കൊല ചെയ്യുന്ന ബശ്ശാര്‍ ഭരണകൂടെത്ത റഷ്യ തുടര്‍ന്നും പിന്തുണക്കുമെന്നതിെന്റ വ്യക്തമായ സൂചനയാണിത്. ഇറാനും റഷ്യയും ബശ്ശാറിന് പിന്തുണ നല്‍കുകയാണെങ്കില്‍ സിറിയ കൂടുതല്‍ നാശത്തിലേക്ക് നീങ്ങുമെന്നും ടില്ലേഴ്‌സന്‍ മുന്നറിയിപ്പുനല്‍കി. സിവിലിയന്മാര്‍ക്കുനേരെ രാസായുധം പ്രയോഗിച്ച ബശ്ശാര്‍ ഭരണകൂടത്തിനെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് ട്രഷറി െസക്രട്ടറി സ്റ്റീവ് നുഷിന്‍ വ്യക്തമാക്കി.

ഇദ്!ലിബില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധാക്രമണം നടത്തിയതിന് തിരിച്ചടിയായാണ് യു.എസ് കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ യു.എസ്.എസ് റോസ്, യു.എസ്.എസ് പോര്‍ട്ടര്‍ എന്നീ യുദ്ധക്കപ്പലുകളില്‍നിന്ന് 59 ടൊമാഹോക് ക്രൂസ് മിസൈലുകളാണ് ശെയ്‌റാത്തിലുള്ള വ്യോമതാവളത്തിലേക്ക് യു.എസ് തൊടുത്തത്.

അതിനിടെ,യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന വീണ്ടും വ്യോമാക്രമണം നടത്തിയതായി സിറിയ. ആക്രമണത്തില്‍ റഖയിലെ ഗ്രാമത്തില്‍ നാലു കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടുവെന്നും സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ആക്രമണത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക