Home » വിശേഷം » ഗോസംരക്ഷണം പറഞ്ഞ് മനുഷ്യക്കുരുതി; മോദി സര്‍ക്കാറിനും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ സുപ്രീംകോടതി
islamonweb
Apr 8 2017

ഗോസംരക്ഷണം പറഞ്ഞ് മനുഷ്യക്കുരുതി; മോദി സര്‍ക്കാറിനും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ സുപ്രീംകോടതി

April 8, 2017 7:24 am

800x480_IMAGE66010288-696x392

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഗോ സംരക്ഷണ സേന അന്‍പത്തിയഞ്ച്കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വന്ന ഈ സമയത്ത് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും മറ്റ് ആറ് സംസ്ഥാനങ്ങളോടും വിശദീകരണമാവശ്യപ്പെട്ട് സുപ്രീം കോടതി. എന്തു കൊണ്ട് ഗോസംരക്ഷണ സേനകളെ നിരോധിക്കുന്നില്ലെന്ന് കേന്ദ്രവും മറ്റ് ആറു സംസ്ഥാനങ്ങളും മറുപടി പറയണമെന്നാണ് സുപ്രീം കോടതി പ്രതികരണം.

കേന്ദ്ര സര്‍ക്കാരിനോടും രാജസ്ഥാന്‍,ജാര്‍ഖണ്ഡ്,ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടുമാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷെഹ്‌സാദ് പൂനാവാല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.

ഈ സംസ്ഥാനങ്ങളിലായി പ്രധാനപ്പെട്ട പത്തോളം സംഭവങ്ങള്‍ ഗോ രക്ഷാ സേനയുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ദളിതുകള്‍ക്കും മുസ്ലിം വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും നേരെയാണ് ഗോ രക്ഷാ സേന ആക്രമണം അഴിച്ചു വിടുന്നതെന്ന് ഹര്‍ജിയിലുണ്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര,പരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോ രക്ഷാ സേനാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് ഇവരുടെ ആക്രമണങ്ങളെ വര്‍ധിപ്പിക്കുന്നുവെന്നും ഹര്‍ജി നല്‍കിയ ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക