Home » വിശേഷം » പശുക്കളെ കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ദൃശ്യങ്ങള്‍ പുറത്ത്‌
islamonweb
Apr 6 2017

പശുക്കളെ കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ദൃശ്യങ്ങള്‍ പുറത്ത്‌

April 6, 2017 7:46 am

mankada-attack-400x300

ജയ്പൂര്‍: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകന്‍ തല്ലിച്ചതച്ച മുസ്‌ലിം യുവാവ് മരിച്ചു. അതേസമയം, യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഒരു സംഘം ആളുകള്‍ യുവാവിന്റെ പിറകെ ഓടി ആക്രമിക്കുകയും യുവാവ് ബോധരഹിതനായി റോഡില്‍ വീണു കിടക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പെഹ്‌ലു ഖാന്‍ (35) എന്ന യുവാവിനെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. പെഹ്‌ലു ഖാന്‍ അടക്കം 15 പേരെയാണ് ട്രക്കുകളും പിക്കപ്പ് വാനുകളും തടഞ്ഞ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തിനിരയായവരില്‍ ചിലര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഏതാനും പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക