Home » വിശേഷം » ഭക്ഷണ സ്വതന്ത്ര്യം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്, യോഗി സര്‍ക്കാറിനോട് വിശദീകരണം തേടി അലഹാബാദ് ഹൈക്കോടതി
islamonweb
Apr 6 2017

ഭക്ഷണ സ്വതന്ത്ര്യം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്, യോഗി സര്‍ക്കാറിനോട് വിശദീകരണം തേടി അലഹാബാദ് ഹൈക്കോടതി

April 6, 2017 7:35 am

southlive2017-045bf24658-ffc6-42d8-87a2-db0533d67406yogi

ലഖ്‌നോ: ഭക്ഷണം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യവും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കാനുള്ള സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് അലഹാബാദ് ഹൈക്കോടതി.
10 ദിവസത്തിനകം അനധികൃത കശാപ്പു ശാലകള്‍ക്കെതിരെ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളെ കുറിച്ച് വ്യക്തമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നടപടികള്‍ ഈ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ തൊഴിലും ഭക്ഷണവും തടയുന്നതായിരിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.
വ്യത്യസ്ത ഭക്ഷണ ശീലങ്ങള്‍ ഉത്തര്‍പ്രദേശില്‍ വിവിധ സമയത്ത് ഉടലെടുത്തിട്ടുണ്ട്. അത് സംസ്ഥാനത്തിന്റെ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ച് പറഞ്ഞു. തന്റെ മാംസ വില്‍പന ശാല തുറന്നു പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടണം എന്ന് ആവശ്യപ്പെട്ട് ഒരു മാംസ വ്യാപാരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

മാസംഭക്ഷണം നിരോധിക്കാനോ മുഴുവന്‍ കശാപ്പ് ശാലകള്‍ അടച്ചുപൂട്ടാനോ താല്‍പര്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അനധികൃത മാംസവില്‍പന ശാലകള്‍ക്ക് നേരെ മാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളു എന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
യോഗി സര്‍ക്കാര്‍ കശാപ്പ് ശാലകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ നിരവധി പേരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലൈസന്‍സ് അനുവദിക്കില്ലെന്ന് കാണിച്ചു പരാതികള്‍ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം ഏപ്രില്‍ 13ന് കോടതി പരിഗണിക്കും.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക