Home » വിശേഷം » ബുര്‍ഹാന്‍ വാനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം
islamonweb
Dec 14 2016

ബുര്‍ഹാന്‍ വാനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം

December 14, 2016 10:17 am

burhan-muzaffar-wani_650x400_41467990075

ജമ്മു:സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കുടുംബത്തിന് ജമ്മു കശ്മിര്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധവുമായി ബി.ജെ.പി.

നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് വാനിയുടെ കുടുംബത്തിന് ലഭിക്കുക. വാനിയുടെ സഹോദരന്‍ ഖാലിദ് വാനിയുടെ പേരിലാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 17 കുടംബങ്ങള്‍ക്കാണ് കശ്മിര്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക