Home » വിശേഷം » സിറിയ: പ്രതിപക്ഷത്തിന് പരിഹാരം കാണാന്‍ താത്പര്യമില്ലെന്ന് റഷ്യ
islamonweb
May 30 2013

സിറിയ: പ്രതിപക്ഷത്തിന് പരിഹാരം കാണാന്‍ താത്പര്യമില്ലെന്ന് റഷ്യ

May 30, 2013 4:33 pm

രാജ്യത്ത് തുടരുന്ന അഭ്യന്തരയുദ്ധത്തിന് ഒരു രാഷ്ട്രീയ പരിഹാരം കാണാന്‍ സിറിയന്‍ ദേശീയ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്ന് റഷ്യ. വ്യാഴാഴ്ച റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവ് ആണ് ദേശീയപ്രതിപക്ഷത്തിനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സിറിയന്‍ ദേശീയ സഖ്യം പരസ്പര ചര്‍ച്ചക്ക് വെക്കുന്ന ആദ്യനിബന്ധന അസദ് അധികാരം ഉപേക്ഷിച്ച് പോവലാണ്. എന്നാല് അത് ഒരിക്കലും നടക്കാത്ത നിബന്ധനയാണതെന്നും അതെല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിദേശികളായ പോരാളികള്‍ സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള മനുഷ്യാവകാശ സമിതി  അപലപിച്ചു. സിറിയക്കാരുടെ കാര്യത്തില്‍ വിദേശശക്തികള്‍ ഇടപെടുന്നതിന് ഒരു ന്യായീകരണമില്ലെന്നും സമിതി ആരോപിച്ചു. ഹിംസിലെ ഖുസൈറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശനത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. ലബനാനിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സിറിയയില്‍ വര്‍ഷങ്ങളായ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണാന് ആഗോള സമാധാന സമ്മേളനം അടുത്ത ആഴ്ച ജനീവയില്‍ കൂടാനിരിക്കുകയാണ്.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക