About us

ആധുനിക നാഗരിക ജീവതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ഇന്റര്‍നെറ്റ്‌.  ആഗോള ജാലികയിലെ അസാനിധ്യം ഫിസിക്കല്‍ അസാനിധ്യം പോലോയോ അതിലും വലുതായോ പരിഗണിക്കപ്പെടുന്ന ഒരവസ്ഥയാണ് കണ്ടുവരുന്നത്‌. ഇമെയില്‍, വെബ്‌സൈറ്റ്, സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകള്‍ തുടങ്ങിയ വ്യതസ്ത സംവിധാനങ്ങള്‍ അറിയാനും ആശയ വിനിമയം നടത്താനും ഏറ്റവും ചെലവും കുറഞ്ഞതും ഏറ്റവും വേഗമേറിയതുമായ ഒരു വലിയ ലോകമാണ് മനുഷ്യന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്‌.

ആശയ വിനിമയ രംഗത്ത്‌ വന്‍ വിപ്ലവമാണ് ഈ ഡിജിറ്റല്‍ യുഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരാള്‍ എഴുതുന്നത്‌ മറ്റൊരാള്‍ വായിക്കുന്നതിനു പകരം എല്ലാവര്ക്കും പരസ്പരം ഇടപെടാന്‍ കഴിയുന്ന ഒരു വിനിമയ രീതിയിലേക്ക് ആശയ കൈമാറ്റം എത്തിപ്പെട്ടു.  ഒരു ഭാഗത്ത്‌ ദുരുപയോഗപ്പെടുതപ്പെടുമ്പോഴും മറു ഭാഗത്ത് ക്രിയത്മകയുടെ ഒരു വലിയ ലോകം തന്നെ ഇത് നല്‍ക്കുന്നു. ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നാ ലക്ഷ്യത്തോടെയാണ്  വിവിധ ഗള്‍ഫ്‌ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍  മുന്‍കൈയെടുത്ത് കേരളത്തിലുള്ള പല ഇസ്‌ലാമിക പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ മിഷന്‍സോഫ്റ്റ്‌  ഫൌണ്ടേഷന്‍ രൂപീകരിച്ചത്. വിവര സാങ്കേതിക വിദ്യയുടെ ലോകത്ത് ഇസ്‌ലാമികമായ വിവിധ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രൂപം നല്‍കുകയാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം.

മിഷന്‍സോഫ്റ്റ്‌  ഫൌണ്ടേഷന്റെ ആദ്യ പദ്ധതിയാണ് ഇസ്‌ലാംഓണ്‍വെബ്.നെറ്റ് എന്ന വെബ്‌സൈറ്റ്.